വാക്‌സിൻ എടുക്കാത്തവനെ രാജ്യത്തെ കേറ്റില്ല, കൊറോണയാണേലും ക്രിക്കറ്റ് കളിപ്പിക്കും...
വാക്‌സിൻ എടുക്കാത്തവനെ രാജ്യത്തെ കേറ്റില്ല, കൊറോണയാണേലും ക്രിക്കറ്റ് കളിപ്പിക്കും...
ടെന്നീസ് ലോകത്തെ ഏറെ പിടിച്ചു കുലുക്കിയ സംഭവമാണ് ഈ കഴിഞ്ഞ ഓസ്ട്രേലിയ ഓപ്പണിൽ സംഭവിച്ചത്. ഓസ്ട്രേലിയ ഓപ്പൺ കളിക്കാൻ വേണ്ടി ഓസ്ട്രേലിയക്ക് എത്തുകയുണ്ടായി. താരം കോവിഡ് വാക്‌സിൻ എടുത്തില്ല എന്ന് കാണുകയും താരത്തെ ഓസ്ട്രേലിയയിൽ നിന്ന് തിരിച്ചു അയക്കുകയുമുണ്ടായി.
ഇന്ന് നടന്ന കോമൺവെൽത്ത് ഗെയിംസിൽ കൊറോണ ബാധിച്ചു ഇരിക്കെ കളിക്കാൻ അനുവാദം കൊടുത്തതും ഒരു ഓസ്ട്രേലിയ താരത്തിന് തന്നെ. ഓസ്ട്രേലിയ ഓൾ റൗണ്ടറായ താഹില മഗ്രത്തിനാണ് കൊറോണ ബാധിതയായിട്ടും ഇന്നത്തെ മത്സരത്തിൽ കളിക്കാൻ അനുവാദം കൊടുത്തത്. ലക്ഷണങ്ങൾ ഗുരുതരമല്ലാത്തത് കൊണ്ടാണ് താരത്തെ കളിപ്പിക്കാൻ അനുവദിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
താരം മത്സരത്തിൽ ഒരു ക്യാച്ച് നേടിയ ശേഷം ആരും താരത്തിന് ഒപ്പം അത് ആഘോഷിച്ചിരുന്നില്ല. എന്നാൽ അതെ താരം തന്നെ മത്സരത്തിൽ ബൗളും ഫീൽഡും ബാറ്റും ചെയ്യതു എന്നത് മറ്റൊരു വിരോധഭാസമാണ്.ഇപ്പോൾ ഓസ്ട്രേലിയ ക്രിക്കറ്റിന്റെ ഈ പ്രവർത്തിക്കെതിരെ വ്യാപകമ പ്രതിഷേധമാണ് ഉയരുന്നത്.
Our Whatsapp Group